കണ്ണൂർ : ബസിൽ നഷ്ടപ്പെട്ട രണ്ടര പവൻ സ്വർണ്ണ ബ്രേസ്ലെറ്റ് ഉടമയ്ക്ക് നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ മാതൃകയായി . ഡിസം: 22 ന് മംഗലാപുരത്തു നിന്നും കാസർഗോഡേക്കുള്ള യാത്രാ മദ്ധ്യേയാണ് കണ്ണൂർ മാതമംഗലം സ്വദേശി പി.വി. ജിതിന്റെ സ്വർണ്ണ കൈ ചെയിൻ നഷ്ടപ്പെട്ടത്. കെ.എസ്.ആർ.ടി.സി കാസർഗോഡ് ഡിപ്പോയിലെ ബസ് കണ്ടക്ടർ പയ്യാവൂർ സ്വദേശി എം ടി പ്രസാദ്, കണ്ണാടിപ്പറമ്പ് സ്വദേശി ഡ്രൈവർ കെ. രഘൂത്തമൻ എന്നിവരാണ് ഉടമയ്ക്ക് തിരിച്ചു നൽകുവാൻ സന്മനസ് കാട്ടിയത്. കെ.എസ്.ആർ.ടി.സി കാസർഗോഡ് ഡിപ്പോയിലെത്തിയ ഉടമയ്ക്ക് ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ പി. ഗിരീഷാണ് ബ്രേസ്ലെറ്റ് കൈമാറിയത്. ചടങ്ങിൽ പൊതുപ്രവർത്തകരായ രാജേഷ് പാലങ്ങാട്ട്, റഫീക്ക് പാണപ്പുഴ, പി.വി. ഷിജു എന്നിവരും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പങ്കെടുത്തു