രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. അധ്യാപകൻ പെരുമാച്ചേരിയിലെ കണിയാങ്കണ്ടി പത്മനാഭൻ മാസ്റ്റർ നിര്യാതനായി


കൊളച്ചേരി :-
പെരുമാച്ചേരി CRC വായനശാലയ്ക്ക് സമീപം 'ശ്രീലയ' ത്തിൽ കണിയാങ്കണ്ടി പത്മനാഭൻ മാസ്റ്റർ (85) നിര്യാതനായി.രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ റിട്ട. അധ്യാപകനാണ്.

ഭാര്യ:- കുന്നത്ത് വീട്ടിൽ രോഹിണി

മക്കൾ: - ശ്രീല (വാരം) ,ശ്രീജിത്ത് (അധ്യാപകൻ, രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ), ശ്രീകല .

മരുമക്കൾ:- വിശാലൻ (വാരം) ,ടി എൻ ജിഷ (അധ്യാപിക, IMNSGHSS മയ്യിൽ) ,ദേവദാസ്.

സഹോദരങ്ങൾ:- കെ നാരായണൻ മാസ്റ്റർ (റിട്ട. HM,നണിയൂർ എ എൽ പി സ്കൂൾ,), നാരായണി (ചേലേരി ), ഗൗരി, പത്മിനി,പരേതരായ കണിയാങ്കണ്ടി ഗോപാലൻ നായർ, ചിരുതൈ.

പെരുമാച്ചേരി സി ആർ സി വായനശാല സ്ഥാപക ഖജാൻജി, സംഘടനാ കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം വൈസ് പ്രസിഡൻറ്, ഉദയമംഗലം തലക്കോട്ട് മുച്ചിലോട്ട് ക്കാവ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

 മൃതദേഹം നാളെ ബുധനാഴ്ച  രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന്   12 മണിക്ക് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടക്കും.


Previous Post Next Post