ഊട്ടുപുറം :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 5 മണി മുതൽ വിഷുക്കണി ദർശനവും തൃക്കൈനീട്ടവും ഉണ്ടായിരിക്കും.
ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നതിനാവശ്യമായ സാധനങ്ങൾ ഭക്തർക്ക് സമർപ്പിക്കാവുന്നതാണ്. നാളെ വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മുൻപായി സാധനങ്ങൾ സമർപ്പിക്കേണ്ടതാണ്.