കൂടാളി :- കാവുന്താഴ കനാൽ പാലം റെഡ് ബ്രിഡ്ജ് ആർട്സ് ആൻറ് സ്പോട്സ് ക്ലബ്ബ് പന്ത്രണ്ടാം വാർഷികാഘോഷം കെ.കെ.ശൈലജ ടീച്ചർ MLA ഉൽഘാടനം ചെയതു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഷൈമ അദ്ധ്യക്ഷ്യം വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. ജിതിൻ, ടി.മഞ്ജുള, CPI(M) കൂടാളി ലോക്കൽ കമ്മറ്റി അംഗം എൻ.രാജൻ, CPI(M) കനാൽ പാലം ബ്രാഞ്ച് സെക്രട്ടറി പി.കെ.ഗിരീശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി.ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു. ക്ലബ്ബ് പ്രസിഡണ്ട് എം.വിജേഷ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് പ്രദേശവാസികളുടെ കലാപരിപാടികളും, നെൻമണി കലാഗ്രാമം കൂടാളി അവതരിപ്പിച്ച തിറയാട്ടം ( പന്തകളി, മാണിമുത്തപ്പൻ, കാളിദാരികവധം, ഫയർ ഡാൻസ്) എന്നിവ അരങ്ങേറി.