മുഹമ്മദ് റാഫിയെ അനുമോദിച്ചു


മയ്യിൽ :- കണ്ണൂർ-കാസർകോട് ജില്ലാ തല പഞ്ചഗുസ്തി മത്സരത്തിൽ 99KG വിഭാഗത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മുൻ സംസ്ഥാനതല ജേതാവും പഞ്ചഗുസ്തി മത്സര രംഗത്ത് 20 വർഷത്തെ സ്ഥിര സാന്നിധ്യവുമായ മുഹമ്മദ് റാഫി കരക്കണ്ടത്തിന് ജന്മനാടിന്റെ ആദരം കയരളം കരക്കണ്ടത്തിൽ വെച്ച് നടന്നു. എം.കെ വേണുഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.കെ ഗോവിന്ദൻ ഉപഹാര സമർപ്പണം നടത്തി.

ചടങ്ങിൽ താജുദ്ദീൻ മാസ്റ്റർ സ്വാഗതവും മജീദ്എം. നന്ദിയും പറഞ്ഞു.

Previous Post Next Post