മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം ; AIDWA വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി


ചട്ടുകപ്പാറ :- മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വില്ലേജ് സെക്രട്ടറി പി.അജിത, പ്രസിഡണ്ട് വി.വി വിജയലക്ഷ്മി, ജോ: സെക്രട്ടറി വി.സുജിത, ടി. സുമതി, വൈസ് പ്രസിഡണ്ട് എൻ.വി സുഭാഷിണി, എം.പി രേവതി എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽAIDWA മയ്യിൽ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി സുശീല സംസാരിച്ചു.





Previous Post Next Post