മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം ; ജനാധിപത്യ മഹിള അസോസിയേഷൻ കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു
കൊളച്ചേരി :- "ഇന്ത്യ തലകുനിക്കുന്നു മണിപ്പൂർ ഇന്ത്യയുടെ വിലാപം " എന്ന സന്ദേശമുയർത്തി ജനാധിപത്യ മഹിള അസോസിയേഷൻ കൊളച്ചേരി വില്ലേജ് കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. കൊളച്ചേരിമുക്കിൽ നടന്ന പ്രതിഷേധത്തിൽ വില്ലേജ് സെക്രട്ടറി കെ.വി പത്മജ , പ്രസിഡന്റ് ഇ.വി ശ്രീലത ,കെ. ദീപ തുടങ്ങിയവർ നേതൃത്വം നൽകി.