മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മയ്യിലിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു
മയ്യിൽ :- മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് മയ്യിൽ ടൗണിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി കെ.സി ഗണേശൻ , കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.എം ശിവദാസൻ , എൻ അനിൽകുമാർ (CPIM) ടി.വി അസൈനാർ മാസ്റ്റർ, ( IUML ) കെ.വി ബാലകൃഷ്ണൻ (CPI), കെ.സി സോമൻ നമ്പ്യാർ (Con.S)ബേബി സുനാഗർ (BJP), കെ.സി.രാജൻ മാസ്റ്റർ, സി.എച്ച് മൊയ്തീൻ കുട്ടി , കെ.സി രമണി ടീച്ചർ, അഷ്റഫ് ഹാജി, പി.രാഘവൻ മാസ്റ്റർ അനസ് നമ്പ്രം എന്നിവർ സംസാരിച്ചു.