കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ ചാന്ദ്രദിന പരിപാടികൾക്ക് നാളെ തുടക്കമാകും
മയ്യിൽ : കയരളം നോർത്ത് എ.എൽ.പി സ്കൂളിലെ ചാന്ദ്രദിന പരിപാടികൾക്ക് നാളെ തുടക്കമാകും. അമ്പിളിയും കുട്ട്യോളും എന്ന പേരിൽ ജൂലൈ 20 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സ്കൂൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശാസ്ത്ര അധ്യാപകനായ സി.കെ സുരേഷ്ബാബു മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് മൂന്ന് ദിവസം നീളുന്ന ചന്ദ്രനെ അറിയാനുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നുപോകും. മൾട്ടിമീഡിയ പ്രസന്റേഷൻ, അമ്പിളി പാട്ടുകളും കഥകളും, ചാന്ദ്രയാൻ 3, അമ്പിളിയെ വരക്കാം, അമ്പിളിക്കൊരു കത്ത്, ചന്ദ്രനും ഞാനും, പതിപ്പ് നിർമ്മാണം, എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ശനിയാഴ്ച ക്വിസ് മത്സരത്തോടെ 'അമ്പിളിയും കുട്ട്യോളും' പരിപാടി സമാപിക്കും.