കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ CDS ന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണശ്രീ വില്ലേജ് ഫെസ്റ്റിവലിന് തുടക്കമായി. ഓണശ്രീയുടെ ഭാഗമായി കമ്പിൽ ബസാറിൽ നിന്നും ആരംഭിച്ച ഘോഷയാത്ര കൊളച്ചേരി പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ സമാപിച്ചു.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ മോഹനൻ ഓണശ്രീ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീമ ടി. വി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ, അബ്ദുൽ അസീസ്, കെ എം ശിവദാസൻ, കെ.വി ഗോപിനാഥ്, ഇ.പി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭരണസമിതി മെമ്പർമാർ, സിഡിഎസ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. ഷിഫിലുദ്ദീൻ സ്വാഗതവും കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സൺ നന്ദിയും പറഞ്ഞു.ആഗസ്ത് 22 മുതൽ 28 വരെ കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
ഓണശ്രീയുടെ ഭാഗമായി എക്സിബിഷനുകൾ,കുടുംബശ്രീ ഉൽപ്പന്ന വിപണന സ്റ്റാളുകൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ, ഫുഡ് കോർട്ട്, അങ്കണവാടി - വയോജന - ഭിന്നശേഷി കലാമേളകൾ , നൃത്തസന്ധ്യ, സെമിനാറുകൾ, സാംസ്കാരിക സമ്മേളനം എന്നീ പരിപാടികൾ നടക്കും.