ചിത്താരി ഉസ്താദ് അനുസ്മരണ സംഗമം നടത്തി

 


 ചേലേരി:-കേരള മുസ്ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ്, ചേലേരി യൂണിറ്റ്  സംഘടിപ്പിച്ച കൻസു ൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാർ  അനുസ്മരണവും  സ്വലാത്ത്, ബുർദ്ദ മജ്ലിസും ചേലേരി രിഫാഈ നഗർ വാദി എജുക്കേഷൻ സെന്ററിൽ പ്രൗഢമായി. പരിപാടി പി മുസ്തഫ സഖാഫിയുടെ അധ്യക്ഷതയിൽ  ചേലേരി ജുമാ മസ്ജിദ് മുദരിസ്  അബ്ദുള്ള സഖാഫി മഞ്ചേരി ഉദ്ഘാടനം ചെയ്തു. 

സ്വലാത്ത് മജ്‌ലിസിന്  സദർ മുഅല്ലിം മിദ്‌ലാജ് സഖാഫി നേതൃത്വം നൽകി. തുടർന്ന് അബ്ദുസമദ് അമാനി പട്ടുവത്തിന്റെ നേതൃത്വത്തിൽ നടന്ന ബുർദ മജ്‌ലിസിൽ അൽ മഖർ തകാഫുൽ പദ്ധതിയിലേക്ക്  5 തകാസുൽ പൂർത്തീകരിച്ചു. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര ദുആ മജ്‌ലിസിന് നേതൃത്വം നൽകി.എ പി ശംസുദ്ദീൻ മുസ്‌ലിയാർ, ഫയാസുൽ ഫർസൂഖ് അമാനി , മുനീർ സഖാഫി, പിടി മൊയ്തു മൗലവി, മുഹ്സിൻ ഫാളിലി കൊട്ടപ്പൊയിൽ, പങ്കെടുത്ത പരിപാടിയിൽ അനസ് കെ വി സ്വാഗതവും റാഹിദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു .

Previous Post Next Post