ചട്ടുകപ്പാറ :- ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, കർഷകസംഘം, കർഷക തൊഴിലാളി, എസ് എഫ് ഐ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വേശാല ലോക്കൽ മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. ചട്ടുകപ്പാറ GHSS ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു.ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ബ്ലോക്ക് സെക്രട്ടറിയുമായ റനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. DYFI വേശാല മേഖലാ കമ്മറ്റിയംഗം പി.വി ശ്രിജിന അദ്ധ്യക്ഷത വഹിച്ചു.
AlDWA വേശാല വില്ലേജ് പ്രസിഡണ്ട് വി.വി വിജയലക്ഷ്മി സംസാരിച്ചു. AlDWA വേശാല വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു.