സഹകരണ ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു

 


ചട്ടുകപ്പാറ :-കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ സഹകരണ ഓണച്ചന്ത കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ആദ്യ വിൽപ്പന പി വി രവീന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി വി ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

സഹകരണ സ്പെഷ്യൽ ഗ്രേഡ് ഓഡിറ്റർ എം വി സുരേഷ് ബാബു, ഡയരക്ടർമാരായ എം സി വിനത, എം വി ഗോവിന്ദൻ, എൻ സുനേഷ് എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ വി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ചട്ടുകപ്പാറ മെയിൻ ബ്രാഞ്ച്, ചെക്കിക്കുളം, പാവന്നൂർ മൊട്ട എന്നിവിടങ്ങളിലാണ് ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചത്.

Previous Post Next Post