മയ്യില്‍ :- ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക കേരളം എന്ന വിഷയത്തില്‍ നടന്ന ജില്ലാതല പ്രശ്നോത്തരി മത്സരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷത വഹിച്ചു. ദിലീപ്കുമാര്‍.പി,പി.വി വാസുദേവന്‍ മാസ്റ്റര്‍, ഷംസീര്‍ മയ്യില്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നൽകി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് നവതേജ് എം.കെ, ശ്രുതിക ഷിജു (മുല്ലക്കൊടി എ.യു.പി.എസ്) എന്നിവരും രണ്ടാംസ്ഥാനത്തിന് കൈലാസ്.കെ.വി, ജിയാ.എം.കെ (രാധാകൃഷ്ണ എ.യു.പി.എസ് ചെക്കിക്കുളം) എന്നിവരും അര്‍ഹരായി. യു.പി വിഭാഗത്തില്‍ അര്‍ജുന്‍.പി, സിയോണ ജനീഷ് .(രാധാകൃഷ്ണ എ.യു.പി.എസ് ചെക്കിക്കുളം), ശ്രീഹരി.പി.സി.പി, സങ്കീര്‍ത്ത്.എ (ഐ.എം.എന്‍.എസ് മയ്യില്‍) എന്നിവരും എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തില്‍ അഭിരാമി ശശീധരന്‍, സനാഫാത്തിമ.എ (ജി.എച്ച്.എസ്.എസ് ഉളിക്കല്‍, പ്രണവശ്രി.ടി, ദേവരാഗ്.ടിവി(ജി.എച്ച്.എസ്.എസ് ചട്ടുകപ്പാറ) എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഒക്ടോബര്‍ 17 ചൊവ്വാഴ്ച നടക്കുന്ന നവരാത്രി സാസ്കാരികോത്സവ വേദിയില്‍ വച്ച് നല്‍കും. ചടങ്ങില്‍ സുരേഷ് ബാബു, സുനീഷ് ഇ.കെ എന്നിവര്‍ സംസാരിച്ചു. ഡോ .ഐ.ഉമേഷ് നമ്പൂതിരി സ്വാഗതവും ഡോ.പി.വി ധന്യ നന്ദിയും പറഞ്ഞു.