മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് കണ്ടക്കൈ രണ്ടാം വാർഡ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം എസ്.ജെ എം വായനശാലയിൽ വെച്ച് നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വി.വി അനിത പ്രഖ്യാപനം നടത്തി. വാർഡ് വികസന സമിതി കൺവീനർ എപി മോഹനൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കോ-ഓർഡിനേറ്റർ രാധാകൃഷ്ണൻ മാസ്റ്റർ, എം.സി ശ്രീധരൻ ,പി.വത്സലൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.വിജേഷ് സ്വാഗതവും രേഷ്മ എം.വി നന്ദിയും പറഞ്ഞു.