കുറ്റ്യാട്ടൂർ :- സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ UDF കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി സി.കെ മഹമൂദിന്റെ അധ്യക്ഷതയിൽ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡന്റ് കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.
UDF പഞ്ചായത്ത് കൺവീനർ വി.പത്മനാഭൻ മാസ്റ്റർ, ഭാരതീയ ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി വി.രാഹുലൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.എം ബഷീർ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു.
പദയാത്രയുടെ സമാപന പൊതുയോഗം ചട്ടുകപ്പാറയിൽ UDF പഞ്ചായത്ത് ചെയർമാൻ ഹാഷിം ഇളമ്പയിലിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ: എം.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.എം ശിവദാസൻ, അബ്ദുൾ ഖാദർ മൗലവി, പി.വി സതീശൻ, എം.കെ ഷാജി , പി.കെ ശംസുദ്ധീൻ, യൂസുഫ് പാലക്കൽ, എ.കെ ശശിധരൻ, മുനീബ് പറാൽ എന്നിവർ സംസാരിച്ചു.