മാണിയൂർ:- CPI(M) മാണിയൂർ ലോക്കൽ കമ്മറ്റി അംഗം പി.സി.രാജേഷിൻ്റെ സഹോദരിയും തരിയേരിയിലെ പരേതനായ ഇ രാജൻ പി.സി. നാണിക്കുട്ടി ദമ്പതികളുടെ മകൾ പി.സി. രമ്യയും കുഞ്ഞിപ്പള്ളിയിലെ പരേതനായ രാമകൃഷ്ണൻ, എ.കോമളവല്ലി ദമ്പതികളുടെ മകൻ എ.രജിത്ത് ബാബുവും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.
CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) മാണിയൂർ ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.ഗംഗാധരൻ, ടി.രാജൻ, പി.കെ.മുനീർ IRPC മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ, മാണിയൂർ ലോക്കൽ ഗ്രൂപ്പ് മെമ്പർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.രാമചന്ദ്രൻ ,സി.രാജീവൻ എന്നിവർ പങ്കെടുത്തു.