നാറാത്ത് :- എസ് ഡി പി ഐ നാറാത്ത് ബ്രാഞ്ച് കൺവെൻഷൻ നടത്തി. ബ്രാഞ്ച് പ്രസിഡന്റ് ഷമീർ പി.പിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത്, ബ്രാഞ്ച് സെക്രട്ടറി ഷംസുദ്ദീൻ പി.സി എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പാർട്ടിയുടെ മെമ്പർഷിപ്പ് നൽകി. കുട്ടികളുടെ കലാപരിപാടിയും സംഘടിപ്പിച്ചു.