പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂൾ നവതി ആഘോഷം ; ലോഗോ പ്രകാശനം ചെയ്തു


പള്ളിക്കുന്ന് :- പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂളിൻ്റെ നവതിയാഘോഷത്തിൻ്റെ ലോഗോ പ്രകാശനം കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ നിർവ്വഹിച്ചു.

കൗൺസിലർ വി.കെ ഷൈജു, ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ, എസ്.എസ്.ജി ചെയർമാൻ പി.ടി സഗുണൻ, ജനറൽ കൺവീനർ പി.വി സിന്ധു ടീച്ചർ, വൈസ് ചെയർമാൻ എം.കെ വിനോദ്, സ്കൂൾ മാനേജർ രവീന്ദ്രനാഥ് ചേലേരി, സ്കൂൾ എച്ച്.എം യു.കെ ദിവാകരൻ, പി.ടി.എ പ്രസിഡണ്ട് രിധു സജിത്ത്, കെ.ബാലചന്ദ്രൻ , കെ.കെ പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു. പബ്ലിസിറ്റി കൺവീനർ ജിഷ്ണു മോഹൻ മാസ്റ്റർ സ്വാഗതവും മീഡിയ കൺവീനർ എൻ.വി പ്രജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post