കാഞ്ഞങ്ങാട് :- വെളുത്തുള്ളി വില.കിലോയ്ക്ക് 100 രൂപയോളം കൂടി നാനൂറിലെത്തി. ഇടക്കാലത്ത് 200-250 രൂപയായിരുന്നത് അടുത്തിടെയാണ് മുന്നൂറിലെത്തിയത്. കഴിഞ്ഞ ദിവസമാണ് ഒറ്റയടിക്ക് 100 രൂപ കൂടിയത്.
വിപണിയിൽ വെളുത്തുള്ളി കുറഞ്ഞതാണ് വില ഉയരാനുള്ള കാരണമായി പറയുന്നത്. കരുതൽശേഖരം കുറഞ്ഞതോടെ വിപണിയിൽ ഗുണനിലവാരം കുറഞ്ഞ വെളുത്തുള്ളിയും വിറ്റഴിക്കപ്പെടുന്നുണ്ട്. ഫെബ്രുവരി പകുതിയോടെ വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽ വില കുറയുമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞവർഷം മാർച്ചിൽ വില കിലോയ്ക്ക് 130 രൂപ വരെയായിരുന്നു.