ജീജേഷ് കൊറ്റാളിക്ക് സംസ്ഥാനതല കഥാ പുരസ്കാരം


കണ്ണൂർ :- ജീജേഷ് കൊറ്റാളിക്ക് സംസ്ഥാനതല കഥാ പുരസ്കാരം. AKSTU (ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ) സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ കഥാ മത്സരത്തിലാണ് ജീജേഷ് കൊറ്റാളി ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഫെബ്രുവരി 1 ന് പാലക്കാട് വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് CPI സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.

എം.എസ് സുരേന്ദ്രൻ സ്മാരക സംസ്ഥാനതല കഥാപുരസ്കാരം, കെ.പങ്കജാക്ഷിയമ്മ മെമ്മോറിയൽ സംസ്ഥാനതല കഥാ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പാപ്പിനിശ്ശേരി ഗവൺമെന്റ് മാപ്പിള എൽ.പി.സ്കൂൾ അധ്യാപകനാണ് ജീജേഷ് കൊറ്റാളി.

Previous Post Next Post