ആറ്റുകാൽ ക്ഷേത്രം ഉത്സവം ഫെബ്രുവരി 17-ന് ; പൊങ്കാല 25 ന്


തിരുവനന്തപുരം :- ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഉത്സവം ഫെബ്രുവരി 17-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും. ഫെബ്രുവരി 25- നാണ് പൊങ്കാല. ഉത്സവത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ഫെബ്രുവരി 25 ന് 10.30-ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 2.30-ന്. അന്ന് രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 26-ന് രാവിലെ മടക്കയെഴുന്നള്ളത്ത്. രാത്രി 12.30-ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. പൊങ്കാല ഉത്സവത്തിൻ്റെ നടത്തിപ്പിനായി 127 പേരടങ്ങുന്ന ഉത്സവ കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്.

Previous Post Next Post