സംസ്ഥാനത്തെ ആർട്‌സ് & സയൻസ് കോളേജുകളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ മുന്നിൽ പെൺകുട്ടികൾ തന്നെ


കണ്ണൂർ :- സംസ്ഥാനത്തെ ആർട്‌സ് & സയൻസ് കോളേജുകളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ ഇത്തവണയും മുന്നിൽ പെൺകുട്ടികൾ. എയ്ഡഡ്, സർക്കാർ ഉൾപ്പെടെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 2022-23-ൽ പ്രവേശനം നേടിയ 3.53 ലക്ഷം വിദ്യാർഥികളിൽ 65.3 ശതമാനവും പെൺകുട്ടികളാണ് (2.30 ലക്ഷം). മുൻവർഷങ്ങളിലും പ്രവേശനം നേടിയവരിൽ പെൺകുട്ടികൾ തന്നെയായിരുന്നു മുന്നിൽ.

സമീപ വർഷങ്ങളിലെല്ലാം ബിരുദ പ്രവേശനം നേടുന്നവരിൽ പെൺകുട്ടികളുടെ എണ്ണം 65 ശതമാനത്തിന് മുകളിലാണ്. ബിരുദാനന്തര ബിരുദ പ്രവേശനം നേടിയവരുടെ എണ്ണത്തിലും പെൺകുട്ടികൾ തന്നെയാണ് മുന്നിൽ. 2022-23 ൽ പി.ജി പഠനത്തിന് ചേർന്ന 23,352 പേരിൽ 65.6 ശതമാനവും പെൺകുട്ടികളാണ്.

Previous Post Next Post