കൊട്ടിയൂർ :- വൈശാഖോത്സവ നാളുകളിലെ നിത്യപൂജാദിനങ്ങൾ തുടങ്ങി. ഇന്നലെ പുലർച്ചെ ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തി. തുടർന്ന് സ്ത്രീകളുടെ ദർശനകാലവും ആരംഭിച്ചു. അക്കരെ മണിത്തറയിലെ സ്വയംഭൂവിൽ കഴിഞ്ഞ വർഷത്തെ പൂജകളുടെയും ചടങ്ങുകളുടെയും തുടർച്ചയായാണ് ഈ വർഷത്തെ നിത്യ പൂജകൾ ആരംഭിക്കുന്നത്.
താൽക്കാലിക ശ്രീകോവിൽ പണിയുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശ്രീകോവിൽ നിർമാണത്തിന് ഞെട്ടിപ്പനയോലയും ഓടയും മുളകളും തയാറാക്കി. ആദ്യ ആരാധനാ പൂജ നടക്കുന്ന തിരുവോണം നാളിലെ ആരാധനയ്ക്ക് മുൻപായി താൽക്കാലിക ശ്രീകോവിൽ നിർമാണം പൂർത്തിയാക്കും. ഈ വർഷത്തെ തിരുവോണം ആരാധന മെയ് 29ന് ആണ്.