ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം ചരമദിനം ആചരിച്ചു. അനുസ്മരണ പരിപാടി നടത്തി. മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരൻ അധ്യക്ഷത വഹിച്ചു.
അനുസ്മരണ സമ്മേളനത്തിൽ കൊളച്ചേരി ബ്ലോക്ക് ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ, മുൻ മണ്ഡലം പ്രസിഡന്റ് എൻ.വി പ്രേമാനന്ദൻ, കൊളച്ചേരി ബ്ലോക്ക് സെക്രട്ടറി കെ.മുരളി മാസ്റ്റർ, സേവാദൾ മണ്ഡലം പ്രസിഡന്റ് ശംസു കൂളിയാൽ, ബൂത്ത് പ്രസിഡന്റ് കെ.ഭാസ്കരൻ, എം.പി പ്രഭാകരൻ, കെ.പി അനിൽകുമാർ, അജിത്ത് പി.വി, ഭാസ്കരൻ കല്ലേൻ, യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് രജീഷ് മുണ്ടേരി, മഹിളാ കോൺഗ്രസ്സ് നേതാക്കളായ സന്ധ്യ, ശ്രീഷ, അനില, വിജിന തുടങ്ങിയവർ സംസാരിച്ചു. പി.കെ രഘുനാഥൻ സ്വാഗതവും കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.