സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാരിൽ അനർഹർ 63,958


തിരുവനന്തപുരം :- അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചവരിൽനിന്ന് മൂ ന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്പരം രൂപ. സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽ നിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അറിയിച്ചതാണ് ഇക്കാര്യം .

നേരിട്ടും ടെലിഫോൺ പരാതി സെല്ലിലൂടെയും അനർഹരെപ്പറ്റി വിവരം കൈമാറാം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/റേഷനിങ് ഇൻസ്പെക്ടറാണ് ഫീൽഡ് തല പരിശോധന നടത്തി അനർഹരെ കണ്ടെത്തുന്നത്. ദുരുപയോഗം ചെയ്ത സാധനങ്ങളുടെ കമ്പോളവില പിന്നീട് പിഴയായി ഈടാക്കി കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും.

Previous Post Next Post