കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.കെ വിനോദിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ KSSPA ജില്ലാ സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ അനസ്മരണ പ്രഭാഷണം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇൻചാർജ് രഘുനാഥ്, വി.പത്മനാഭൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, KSU ജില്ലാ സെക്രട്ടറി തീർത്ഥ നാരായണൻ, നാരായണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ ചടങ്ങിൽ വെച്ച് കുറ്റ്യാട്ടൂർ മണ്ഡലത്തിലെ നിർധനനായ ഒരു വിദ്യാർത്ഥിക്ക് പ്ലസ് ടു പഠനത്തിനുള്ള KSSPA കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ധനസഹായം കെ.സി രാജൻ മാസ്റ്റർ വിതരണം ചെയ്തു. ചടങ്ങിന് സുശാന്ത് മടപുരക്കൽ സ്വാഗതവും ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.