ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെയും ചേലേരി എ.യു.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐ.വി ദാസ് അനുസ്മരണം നടത്തി. പുസ്തകാസ്വാദനം നടത്തിയ കുട്ടികളുടെ സംഗമവും നടന്നു. വായനാപക്ഷാചരണത്തിനു സമാപനമായി. ചേലേരി എ.യു.പി സ്കൂൾ ഹെഡ് മിസ്ട്രെസ്സ് എ അജിത അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് താലൂക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ശ്രീ ഇ കെ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
ചേലേരി എ യു പി സ്കൂൾ എസ് ആർ ജി കൺവിനർ പ്രീത, പാട്ടയം കലാഗ്രാമം സെക്രട്ടറി സജിത്ത്.കെ പാട്ടയം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ പുസ്തകാസ്വാദനം നടത്തിയ കുട്ടികൾക്കുള്ള വായനശാലയുടെ സ്നേഹോപഹാരം വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗം പി.കെ രവീന്ദ്രനാഥ് സ്വാഗതവും വനിതാ വേദി കൺവീനർ ശ്രീമതി സുധർമ സി.ജി നന്ദി പറഞ്ഞു.