പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു ; മയ്യിൽ CHC യിൽ മൂന്ന് മാസത്തിനു ശേഷം രാത്രികാല ഡോക്ടർ സേവനം പുനസ്ഥാപിച്ചു


മയ്യിൽ :- മയ്യിൽ CHC യിൽ ഇകഴിഞ്ഞ ഏപ്രിൽ 5 മുതൽ നിർത്തലാക്കിയ രാത്രികാല ഡോക്ടർ സേവനം ഇന്ന് ജൂലൈ 8 മുതൽ പുന:സ്ഥാപിച്ചു. മയ്യിലെയും സമീപ പഞ്ചായത്തുകളിളെയും നിരവധി രോഗികൾ ആശ്രയിക്കുന്നത് മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിനെയാണ്. എന്നാൽ രാത്രികാല ഡോക്ടർ സേവനം തടസപ്പെട്ടപ്പോൾ രോഗികൾ ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു. 

ആശുപത്രിയിൽ എത്രയും വേഗം ആയത് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രി ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. എന്നിട്ടും പരിഹാരം ഇല്ലാതായപ്പോൾ ഇക്കഴിഞ്ഞ ജൂൺ 1 ന് മയ്യിൽ CHC യിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു. തുടർന്ന് രാത്രികാല ഡോക്ടർമാരുടെ സേവനം ഇന്നുമുതൽ ലഭ്യമാകും.

Previous Post Next Post