വാരംകടവിൽ വെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ യുവാവ് മരണപ്പെട്ടു


ചക്കരക്കൽ :- വാരംകടവിൽ വെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീക്കൊളുത്തിയ യുവാവ് മരണപ്പെട്ടു. മിടാവിലോട് മൂസാന്റെ വളപ്പിൽ അബ്ദു‌ദുൽ നാസറിന്റെയും ടി.പി റഷീദയുടെയും മകൻ മുഹമ്മദ് നസീഫ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വാരംകടവിലായിരുന്നു സംഭവം. സംഭവം അറിഞ്ഞ്  ഓടിക്കൂടിയവർ തീകെടുത്തി ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സഹോദരങ്ങൾ : ടി.പി ജംഷീന, ടി.പി റസീന, ടി.പി നിഹാൽ

Previous Post Next Post