വയനാട് :- വയനാട് ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള നദുവത്തുൽ മുജാഹിദിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യവീടിന്റെ പ്രവൃത്തി ഉദ്ഘാടനം കൽപ്പറ്റയിൽ പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ നിർവ്വഹിച്ചു. വയനാട് ദുരന്തത്തിൽ വീടും കടയും നഷ്ടപ്പെട്ട കുടുംബത്തിനാണ് വീട് നിർമ്മിച്ചു നൽകുന്നത്.
കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി, സി.കെ ഉമർ സാഹിബ് വയനാട്, മമ്മുട്ടി മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു.