മയ്യിൽ :- വയനാട്ടിൽ ദുരന്തബാധിതർക്ക് DYFI വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി ചെറുപഴശ്ശി മേഖല കമ്മിറ്റിക്കുവേണ്ടി മുണ്ടേരിമൊട്ട- ചെക്കിക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്സസ്, നെല്ലിക്കപ്പാലം- ചെക്കിക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന കൃഷ്ണ ബസ്സുകളുടെ സ്നേഹയാത്ര ആരംഭിച്ചു.
നിരന്തോടിൽ വെച്ച് നടന്ന ചടങ്ങിൽ KSTA മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി ഹരികൃഷൻ മാസ്റ്റർ ലക്സസ് ബസിന്റെയും, DYFI മുൻ മയ്യിൽ ബ്ലോക്ക് സെക്രട്ടറി കെ.കെ റിജേഷ് കൃഷ്ണ ബസിന്റെയും ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇന്നത്തെ മുഴുവൻ കലക്ഷൻ തുകയും DYFIക്ക് കൈമാറും.