ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും അനുമോദനവും നടത്തി


കുറ്റ്യാട്ടൂർ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ പതാക ഉയർത്തി. ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ എം.വി കുഞ്ഞിരാമൻ മാസ്‌റ്റർ, സത്യൻ.കെ, ടി.ഒ നാരായണൻകുട്ടി, അച്ചുതൻ സി, സഹദേവൻ.സി , വാസുദേവൻ ഇ.കെ എന്നിവർ നേതൃത്വം നൽകി.

വൈദ്യുതി വിതരണം അതിവേഗം പുനസ്ഥാപിക്കുന്നതിന് സ്തുത്യർഹ സേവനം നടത്തിയ വാർഡ് പരിധിയിലുള്ള KSEB ജീവനക്കാർക്കുള്ള അനുമോദനവും നടന്നു. KSEB ജീവനക്കാരായ ഇ.സുഭാഷ്, വിജയൻ ചിറ്റോടി , വി.പി ആദിത്യൻ, കഴിഞ്ഞ വർഷത്തെ LSS നേടിയ എ.ദ്യുതി എന്നിവർ അനുമോദനം ഏറ്റുവാങ്ങി.







Previous Post Next Post