കരാട്ടെ കളർ ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റും അനുമോദനവും മയ്യിലിൽ വെച്ച് നടന്നു


മയ്യിൽ :- മയ്യിൽ, കൊളച്ചേരിമുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാട്ടെ അക്കാദമിയും വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി കളർ ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റ് മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അക്കാദമി പ്രസിഡന്റ് അഡ്വ. കെ.മഹേഷിന്റെ അധ്യക്ഷതയിൽ നാഷണൽ ചീഫ് ഷിഹാൻ രഞ്ജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 12 ഓളം ബ്രാഞ്ചിൽ നിന്ന് 150 ഓളം വിദ്യാർത്ഥികൾ ഗ്രേഡിങ് ടെസ്റ്റിൽ പങ്കെടുത്തു. ഗ്രേഡിങ് ടെസ്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വിദ്യാർത്ഥികൾ ധാർമിക് പ്രസാദ്, ദേവിക അജീഷ്, ഇഷാനി.കെ എന്നിവർക്ക് മെഡൽ നൽകി അനുമോദിച്ചു. 

മൂന്നര വയസ്സ് പ്രായമുള്ള ഋതുനന്ദ് ഉമേഷ്, റിഷൻ കെ.അഖിലേഷ്, ശിവാനി നിജിൽ എന്നിവരെ മൊമെന്റോ നൽകി അനുമോദിച്ചു. സെൻസായി അശ്വിൻ പ്രേമരാജ്, സെൻസായി ദൃശ്യ ചെറുവത്തലമൊട്ട, സെൻസായി ദൃശ്യ കൊളച്ചേരിമുക്ക്, സെൻസായി ദിലീപ്, സെൻസായി മാനവ്, സെൻസായി അനു നന്ദ്, സെൻസായി കാർത്തിക്.കെ, സെൻസായി അഷിക, സെൻസായി അവന്തിക, സെൻസായി ആദിത്യ, സെൻസായി ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.  ഇന്ത്യൻ മാർഷ്യൽ ആർട്സ് ആൻഡ് കരാട്ടെ അക്കാദമിയുടെ സ്ഥാപകനും വേൾഡ് ഷോട്ടോക്കാൻ കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യൻ ചീഫ് ഷിഹാൻ സി.പി രാജീവൻ സ്വാഗതവും സെൻസായി അനിത നന്ദിയും പറഞ്ഞു.




Previous Post Next Post