ചക്കരക്കൽ സ്വദേശിയെ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ലക്ഷങ്ങൾ കവർന്നു


ചക്കരക്കൽ :- ബേക്കറി ഉടമയെ അഞ്ചംഗ മുഖംമൂടി സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് 9 ലക്ഷം കവർന്നു. ബാംഗ്ലൂരിൽ ബേക്കറി സ്ഥാപനം നടത്തുന്ന ചക്കരക്കൽ ഇരിവേരി സ്വദേശി ബിസ്മില്ല മൻസിലിൽ മുഹമ്മദ് റഫീഖിനെ (47)യാണ് ആക്രമിച്ച് 9 ലക്ഷം തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഇരിവേരി കമാൽ പീടികക്ക് സമീപമാണ് സംഭവം.

ബാംഗ്ലൂരിൽ നിന്നും ബസിൽ നാട്ടിലെത്തിയ റഫീഖിനെ മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം കത്തികാണിച്ച് കാറിൽ തട്ടികൊണ്ടു പോയി ആക്രമിച്ച ശേഷംപണം തട്ടിയെടുത്ത് കാപ്പാട്ടെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പരിക്കേറ്റ ഇയാൾ മറ്റൊരു ഫോണിൽ വിളിച്ച് സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയവർ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്തു.

Previous Post Next Post