സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പതിനായിരം രൂപ വരെയുള്ള ആനുകൂല്യങ്ങൾക്ക് സാക്ഷ്യപത്രം ആവശ്യമില്ലെന്ന് ഉത്തരവ്


മലപ്പുറം :- സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പതിനായിരം രൂപ വരെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ആവശ്യമില്ലെന്ന് തദ്ദേശവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. റേഷൻകാർഡ് ഏതു വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിലും റേഷൻകാർഡിലെ വരുമാനം അടിസ്ഥാനമാക്കി ആനുകൂല്യം നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്. ആനുകൂല്യം വിതരണം ചെയ്യുന്ന നിർവഹണ ഉദ്യോഗസ്ഥൻ ഗുണഭോക്താവിന്റെ റേഷൻ കാർഡ് പരിശോധിച്ച് വരുമാനം കണക്കാക്കി സ്വയം തയ്യാറാക്കുന്ന സാക്ഷ്യപത്രം മതി. അല്ലെങ്കിൽ രണ്ടു വർഷത്തിനകം മറ്റേതെങ്കിലും ആവശ്യത്തിനായി വില്ലേജ് ഓഫീസർ അനുവദിച്ച വരുമാന സർട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയും ആനുകൂല്യം നൽകാം. 

നിലവിൽ പൊതു വിഭാഗം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനുള്ള വരുമാനപരിധി രണ്ടു ലക്ഷം രൂപയും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ ഉത്പാദനമേഖലാ പദ്ധതി ആനുകൂല്യങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുമാണ്. നിർധനരായ കുടുംബങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നൽകിവരുന്ന കിടപ്പുരോഗികൾക്കുള്ള പോഷകാഹാര കിറ്റ്, വയോജനങ്ങൾക്കുള്ള ഉല്ലാസ യാത്ര, മുട്ടക്കോഴി വിതരണം. എന്നിവയെല്ലാം എ.പി.എൽ വിഭാഗം റേഷൻ കാർഡ് ഉടമകൾ വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നു.

Previous Post Next Post