കമ്പിൽ :- ഹഫ്സ് സംഘടിപ്പിക്കുന്ന മുസ്തഫ ഹുദവിയുടെ സ്വഫ വാർഷിക ഖുർആൻ പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സ്വഫ ചെയർമാൻ അബ്ദുൾ റഹ്മാൻ സാഹിബ് വയനാട് പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ പ്രിൻസിപ്പാൾ ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി, കൺവീനർ സി.കെ മൊയ്തീൻ സാഹിബ്, ശാദുലിയ മഹല്ല് സെക്രട്ടറി നിസാർ സാഹിബ്, ഹിദായത്തുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം അമീർ ദാരിമി, ഹഫ്സ് പ്രസിഡണ്ട് ഹാഫിള് അബ്ദുൽമാജിദ് ഫൈസി, സെക്രട്ടറി ഹാഫിസ് അമീൻ ഫൈസി, ട്രഷറർ ഹാഫിസ് അബ്ദുൽ ബാസിത് ഫൈസി തുടങ്ങിയവർ പങ്കെടുത്തു.