നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു


തളിപ്പറമ്പ് :- എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലത്തിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർട്ടി പ്രാദേശിക നേതൃത്വങ്ങൾക്ക് നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ ഡോ. സി.എച്ച് അഷ്റഫ്, പി.എം അഹമ്മദ്, ടി.നാസർ ക്ലാസ് നയിച്ചു. 

ജില്ലാ പ്രസിഡൻ്റ് എ.സി ജലാലുദ്ദീൻ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്  ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ജില്ലാ കമ്മിറ്റി അംഗം അഡ്വ. മുഹമ്മദ് ഷബീർ, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ ഇർഷാദ്.സി എന്നിവർ സംസാരിച്ചു.

Previous Post Next Post