KSRTC ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽക്കൂടി സ്റ്റോപ്പ് അനുവദിച്ചു


തിരുവനന്തപുരം :- കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾക്ക് 24 ഹോട്ടലുകളിൽക്കൂടി സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാർക്ക് നല്ല ഭക്ഷണം നൽകുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എം.സി റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കുന്നതിനായി ബസ് നിർത്തുന്ന സമയവും സ്ഥലവും ഡ്രൈവർകാബിനു പിന്നിൽ പ്രദർശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകൾ യാത്രക്കാരെ ജീവനക്കാർ നേരിട്ട് അറിയിക്കുകയും ചെയ്യും. 

7.30 മുതൽ 9.30 വരെയാണ് പ്രഭാതഭക്ഷണസമയം. 12.30 മുതൽ രണ്ടുവരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായയ്ക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ടാകും. ഭക്ഷണത്തിൻ്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ടാൽ സ്റ്റോപ്പ് പുനഃപരിശോധിക്കും. വൃത്തിഹീനവും നിരക്കുകൂടിയതുമായ ഹോട്ടലുകളിൽ ഭക്ഷണത്തിനായി നിർത്തുന്നതിൻ്റെ പേരിൽ കെ.എസ്.ആർ.ടി.സി പഴികേട്ടിരുന്നു. ജീവനക്കാർക്ക് സൗകര്യമുള്ള ഹോട്ടലുകളിൽ നിർത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു. ശൗചാലയം ഇല്ലാത്ത ഹോട്ടലുകൾ സ്ത്രീയാത്രികർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ഹോട്ടലുകളുടെ പേരും സ്ഥലവും

1. ലേ അറേബ്യ കുറ്റിവട്ടം, കരുനാഗപ്പള്ളി

2. പന്തോറ വവ്വാക്കാവ് കരുനാഗപ്പള്ളി

3. ആദിത്യ ഹോട്ടൽ നങ്ങ്യാർകുളങ്ങര കായംകുളം

4. അവീസ് പുട്ട് ഹൗസ് പുന്നപ്ര ആലപ്പുഴ

5. റോയൽ 66 കരുവാറ്റ ഹരിപ്പാട്

6. ഇസ്താംബുൾ തിരുവമ്ബാടി ആലപ്പുഴ

7. ആർ ആർ മതിലകം എറണാകുളം

8. റോയൽ സിറ്റി മാനൂർ എടപ്പാൾ

9. ഖൈമ റെറ്റോറൻ്റ് തലപ്പാറ തിരൂരങ്ങാടി

10. ഏകം നാട്ടുകാൽ പാലക്കാട്

11. ലേസാഫയർ സുൽത്താൻബത്തേരി

12. ക്ലാസിക്കോ താന്നിപ്പുഴ അങ്കമാലി

13. കേരള ഫുഡ് കോർട്ട് കാലടി, അങ്കമാലി

14. പുലരി കൂത്താട്ടുകുളം

15. ശ്രീ ആനന്ദ ഭവൻ കോട്ടയം

16. അമ്മ വീട് വയയ്ക്കൽ, കൊട്ടാരക്കര

17. ശരവണഭവൻ പേരാമ്പ്ര, ചാലക്കുടി

18. ആനന്ദ് ഭവൻ പാലപ്പുഴ മൂവാറ്റുപുഴ

19. ഹോട്ടൽ പൂർണപ്രകാശ് കൊട്ടാരക്കര

20. മലബാർ വൈറ്റ് ഹൌസ് ഇരട്ടക്കുളം, തൃശൂർ പാലക്കാട് റൂട്ട്

21. കെടിഡിസി ആഹാർ ഓച്ചിറ, കായംകുളം

22. എ ടി ഹോട്ടൽ കൊടുങ്ങല്ലൂർ

23. ലഞ്ചിയൻ ഹോട്ടൽ, അടിവാരം, കോഴിക്കോട്

24. ഹോട്ടൽ നടുവത്ത്, മേപ്പാടി, മാനന്തവാടി

Previous Post Next Post