സൈലന്റ് വാലിയിൽ ഭവാനി ട്രക്കിങ് തുടങ്ങി


മണ്ണാർക്കാട് :- കാടും പുഴയും കണ്ട് ഭവാനിപ്പുഴയോരത്തുകൂടി ഒരു നടത്തം. സഹായത്തിന് വനംവകുപ്പിന്റെ ഗൈഡും. സൈലന്റ് വാലി വനം ഡിവിഷൻ ഭവാനി ട്രെക്കിങ് പദ്ധതി തുടങ്ങി. മൂന്നു കിലോമീറ്ററാണ് ട്രെക്കിങ് അനുവദിക്കുക. മുക്കാലിയിൽ നിന്നാണ് യാത്ര തുടങ്ങുക. മൂന്നുപേർക്ക് 900 രൂപയാണ് ഫീസ്. സൈലന്റ് വാലി ബഫർസോണിൽ ഉൾപ്പെടുന്ന പ്രദേശത്താണ് ട്രക്കിങ്.

Previous Post Next Post