ശബരിമലയിൽ അന്നദാനത്തിന് ഭക്തർക്കും പങ്കുചേരാൻ അവസരം


ശബരിമല :- ശബരിമലയിൽ അന്നദാനത്തിൽ പങ്കുചേരാൻ ഭക്തർക്കും അവസരം. അന്നദാനം സുഗമമായി നടത്തുന്നതിന് ദേവസ്വം ബോർഡ് ശബരിമല ശ്രീധർ മശാസ്താ അന്നദാന ട്രസ്റ്റ് രൂപവത്കരിച്ചിട്ടുണ്ട്. ട്രസ്റ്റിലേക്ക് സംഭാവനകൾ ചെക്കായൊ ഡി.ഡി ആയൊ ശബരിമല ശ്രീധർമശാസ്താ അന്നദാന ട്രസ്റ്റ്, എക്സിക്യൂട്ടീവ് ഓഫീസർ, ശബരിമല ദേവസ്വം, പത്തനം തിട്ട ജില്ല, കേരളം അല്ലെങ്കിൽ ദേവസ്വം അക്കൗണ്ട്സ് ഓഫീസർ, ദേവസ്വംബോർഡ് ബിൽഡിങ്, നന്ദൻ കോട്, തിരുവനന്തപുരം എന്നീ വിലാസങ്ങളിൽ നൽകാം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും കൗണ്ടറുകളിലൂടെ നേരിട്ടും ഭക്തർക്ക് സംഭാവന നൽകാം.

Previous Post Next Post