കണ്ണൂർ :- നിരവധി മയക്കുമരുന്ന് കടത്ത് കേസിൽപ്പെട്ട യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി തിരുവങ്ങാട് സ്വദേശിനിയും മൂരിയാട് താമസക്കാരിയുമായ കമ്പളപ്പുറത്ത് ഫാത്തിമ ഹബീബ (27) യെയാണ് കണ്ണൂർ വനിതാ പോലീസ് കാപ്പ ചുമത്തി നാടുകടത്തിയത്.
24.23 ഗ്രാം ബ്രൗൺ ഷുഗർ കടത്തിയ കേസിൽ ഒക്ടോബറിൽ കണ്ണൂർ വനിതാ പോലീസ് കേസെടുത്തിരുന്നു. മയക്കുമരുന്ന് കടത്തിയതിന് എക്സൈസിലും കേസുണ്ട്. ഒരുവർഷം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.