മയ്യിൽ :- പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ സ്മാരക സൗധം കാലടി ശാഖ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനസമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമം സംഘടിപ്പിച്ചു. പരിപാടി വനിതാ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സഫീന കാലടിയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്ട്ടറി ഫാത്തിമ തഹ്ലിയ ഉദ്ഘാടനം നിർവഹിച്ച സംഗമം അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസ് അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ.കെ, വനിതാ ലീഗ് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് നബീസ പി.പി, വനിതാ ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുവൈരിയ, സഫീറ ,വനിതാ ലീഗ് മയ്യിൽ പഞ്ചായത്ത് ട്രഷറർ ജുമാന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. വനിതാ ലീഗ് കാലടി ശാഖ പ്രസിഡന്റ് ഷമീമ പി.പി സ്വാഗതവും ജനറൽ സെക്രട്ടറി നൂർജഹാൻ നന്ദിയും പറഞ്ഞു.