സിപിഐഎം ചൂളിയാട് ലോക്കൽ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി


മലപ്പട്ടം :- മലപ്പട്ടം അടുവാപ്പുറത്തെ യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ച് സിപിഐഎം ചുളിയാട് ലോക്കൽ കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ചന്ദ്രൻ അധ്യക്ഷനായി. 

സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.വി ഗോപിനാഥ്, ഏരിയാ സെക്രട്ടറി എം.സി രാഘവൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി രമണി, ടി.കെ സുലേഖ എന്നിവർ സംസാരിച്ചു. ചൂളിയാട് ലോക്കൽ സെക്രട്ടറി പി.പി ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. 

Previous Post Next Post