കടമ്പേരി :- കടമ്പേരി അയ്യങ്കോവിൽ "അശ്വതി"യിലെ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ കാരോന്നൻ ഒതയോത്ത് കരുണാകരൻ നമ്പ്യാർ (കെ.ഒ.കെ നമ്പ്യാർ, 90) നിര്യാതനായി. ദീർഘകാലം കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര സേവാ സമിതിയുടെ പ്രസിഡന്റായിരുന്നു. കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിൾ ഉപദേഷ്ടാവാണ്.
ഭാര്യ : ശാന്തകുമാരി (റിട്ട. പ്രഥമാധ്യാപിക, കടമ്പേരി എ.എൽ.പി സ്കൂൾ)
മക്കൾ : ഗീത (ഫാർമസി സ്റ്റോർ സുപ്രണ്ട് ,ഗവ മെഡിക്കൽ കോളേജ്, പരിയാരം), സ്മിത (അധ്യാപിക, കേന്ദ്രീയ വിദ്യാലയം , പെരിങ്ങോം) പ്രീത (സൂപ്രണ്ട്, സെൻട്രൽ ജി.എസ്.ടി ആൻഡ് എക്സൈസ്, വഡോദര)
മരുമക്കൾ : കെ.പി ശശിധരൻ , ചെറുകുന്ന് (റിട്ട. ജോയിന്റ് ഡയറക്ടർ, ട്രഷറി), സി.മോഹനൻ, പള്ളിക്കുന്ന് (റിട്ട. സബ് ഡിവിഷണൽ എൻജിനിയർ, ബി.എസ്. എൻ.എൽ) , എം.എം. പവിത്രൻ (സീനിയർ മാനേജർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, വഡോദര).
സഹോദരങ്ങൾ : കെ.ഒ പത്മിനി (റിട്ട. പ്രഥമാദ്ധ്യാപിക, മുല്ലക്കൊടി എ.യു.പി സ്കൂൾ), കെ. ഒ. ഗോപാലൻ നമ്പ്യാർ (റിട്ട. പോസ്റ്റ് മാസ്റ്റർ ,തളിപ്പറമ്പ), കെ. ഒ. കൃഷ്ണൻ നമ്പ്യാർ (റിട്ട. എസ്.ഐ,), കെ. ഒ. നാരായണൻ നമ്പ്യാർ (ദുബായ് ) , പരേതനായ കെ.ഒ കുഞ്ഞിരാമൻ നമ്പ്യാർ (മയ്യിൽ).
നാളെ മേയ് 28 ബുധനാഴ്ച രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് കടമ്പേരി പൊതുശ്മശാനത്തിൽ നടക്കും.