കൊളച്ചേരി:-മുൻ പ്രധാനമന്ത്രിയും നവഭാരത ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻറെ അറുപത്തി ഒന്നാം ചരമദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും,അനുസ്മരണവും ആചരിച്ചു. കമ്പിൽഎം എൻ ചേലേരി സ്മാരകം മന്ദിരത്തിൽ നടന്ന പുഷ്പാർച്ചനക്ക് മണ്ഡലം നേതാക്കളായ കെ പി മുസ്തഫ, സി പിമൊയ്തു, കെ.ബാബു അനില തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് നടന്ന അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ഡിസിസി നിർവ്വാനസമിതി അംഗം കെ എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി പി സുമേഷ് അധ്യക്ഷത വഹിച്ചു എം ടി അനീഷ് സ്വാഗതവുംഎ ഭാസ്കരൻനന്ദി പറഞ്ഞു.