തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു


തിരുവനന്തപുരം :- സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 70,440 രൂപയാണ്.

മെയ് ആറിന് ശേഷം ആദ്യമായി ചൊവ്വാഴ്ച സ്വർണവില 72,000 ത്തിന് താഴെയെത്തിരുന്നു. 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ സ്വർണാഭരണ പ്രേമികളുടെ പ്രതീക്ഷകൾ തകർത്തുകൊണ്ട് ഇന്ന് സ്വർണവില വീണ്ടും തലപൊക്കിയിട്ടുണ്ട്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8805 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7255 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.


Previous Post Next Post