മയ്യിൽ :- കവിളിയോട്ട്ചാൽ ജനകീയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന സദസ് നടത്തി. എ.പി ശകുന്തള അധ്യക്ഷത വഹിച്ചു.
നിമ്ന വിജയൻ്റെ "ഏറ്റവും പ്രിയപ്പെട്ട എന്നോട് " എന്ന പുസ്തകത്തെ കുറിച്ച് കെ.പി വിജയലക്ഷ്മി ആസ്വാദനം നടത്തി. ദീപ്തി, കനകവല്ലി ടീച്ചർ, ദിൽന, ധന്യ, സജിത, അനുശ്രീ, കെ.പി ചന്ദ്രൻ മാസ്റ്റർ, ടി.കെ സത്യൻ, കെ.സന്തോഷ്, വി.വി വേണു, നിമ്ന വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.