അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും പ്ലസ് വൺ ബേച്ചിൽ 10% അധിക സീറ്റ് അനുവദിക്കും


തിരുവനന്തപുരം :- സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും നിലവിലുള്ള ബാച്ചുകളിൽ 10% അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് നിയമപ്രകാരമുള്ള യോഗ്യതയുണ്ടോയെന്നു പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പരിശോധിച്ചശേഷം വർധന അനുവദിക്കും. 

എയ്ഡഡ് സ്‌കൂളുകൾക്ക് ആവശ്യാനുസരണം 10% മാർജിനൽ സീറ്റ് വർധന അനുവദിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ പ്ലസ് വൺ മെറിറ്റ് സീറ്റുകളിലേക്കു രണ്ടാം അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നലെ പൂർത്തിയായി. മൂന്നാം അലോട്മെന്റ് 16നു പ്രസിദ്ധീകരിക്കുമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 15നു തന്നെ പ്രഖ്യാപിച്ചേക്കും.

Previous Post Next Post