വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിംഗ് ചെയ്യാൻ ശ്രമിച്ച മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി


മട്ടന്നൂർ :- വാട്സ്ആപ്പ് വഴി മെസേജ് കണ്ട് വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി ട്രേഡിംഗ് ചെയ്യാൻ ശ്രമിച്ച മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്ക് 4,43,20,000 രൂപ നഷ്ടമായി. 

പരാതിക്കാരനെക്കൊണ്ട് പ്രതികൾ  വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ച ശേഷം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വിവിധ ചാർജുകൾ എന്ന് പറഞ്ഞു വീണ്ടും പണം വാങ്ങിയെടുക്കുകയും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതി ചെയ്തതായുമാണ് പരാതി.  സംഭവത്തിൽ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


Previous Post Next Post